Jimmy,ഏകലവ്യന് - ജിമ്മീ,കൈപ്പള്ളി അന്നു ചെയ്തത് ഇതല്ല,അത് ക്യാമറയെ സ്ലോ ഷട്ടര്‍ സ്പീടില്‍ സെറ്റ് ചെയ്ത് മേലോട്ടെറിഞ്ഞു,ക്യാമറ തന്നെ ക്ലീക്ക് ചെയ്തു,സ്ലോ സ്പീടില്‍ ആയതു കാരണം ഒരു അബ്സ്റ്റ്റാക്റ്റ് ഇമേജ് നമുക്ക് കിട്ടി.ഈ ഷോട്ടിനെ പറ്റി ഏകലവ്യന് പറഞ്ഞതാണു ശരി.
ഇത് എന്റെ 70-300mm ലെന്‍സില്‍ എടുത്തതാണ്,ഇതിന്റെ എക്സിഫിനേക്കാളുപരി ഇതെങ്ങിനെ എടുക്കുന്നു എന്നു പറയുന്നതായിരിക്കും നല്ലത് എന്നെനിക്കു തോന്നുന്നു.സാധാരണ രീതിയില്‍ ഒരു സൂം ഇഫെക്റ്റിന് ഷട്ടര്പ്രയോരിറ്റി മോഡില്‍(അല്ലെങ്കില്‍ മാനുവല്‍ മോഡില്‍) സ്ലോ ഷട്ടര്‍ ,ഏകദേശം1/15 sec അല്ലെങ്കില്‍ അതിലധികം (പ്രകാശത്തിനും ലെന്സിനും അനുസരിച്ച്) സെലെക്റ്റ് ചെയ്തതിനു ശേഷം ടെലി എന്‍ഡില്‍ സൂം ചെയ്ത് മീറ്ററിങ്ങ് ചെയ്യുക, അതിനു ശേഷം ഷട്ടര്‍ ക്ലിക്ക് ചെയ്യുന്നതിനോടൊപ്പം തന്നെ വൈഡ് എന്‍ഡിലേക്ക് സൂം ഔട്ട് ചെയ്യുക.ഒരു സെന്റ്റര്‍ സബ്ജക്റ്റിനെ വച്ച് കടുത്ത നിറങ്ങളോ കൂടുതല്‍ കോണ്ട്റാസ്റ്റോ ഉള്ള സ്ഥലത്ത് വച്ച് ചെയ്യുന്നതായിക്കും കൂടുതല്‍ നല്ലതെന്നു തോന്നുന്നു.രണ്ടു കൈകളുടേയും Coordination പ്രധാനമാണെന്നു പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ, അതായത് ഷട്ടര്‍സ്പീഡ് കുറവാണെങ്കില്‍ സൂം ഔട്ട് ചെയ്യുന്നത് പതുക്കെയും മറിച്ചാണെങ്കില്‍ വേഗത്തിലും ചെയ്യണം.സ്ലോഷട്ടര്‍ ആയതു കൊണ്ട് ട്രൈപ്പോട് ചിലപ്പോള്‍ വേണ്ടി വന്നേക്കും.
ഇനി ഈ ഫോട്ടോയുടെ കാര്യം,മരങ്ങളുടെ ഇടയിലൂടെ വരുന്ന വെയിലും,താഴെ നില്ക്കുന്ന പച്ച പുല്ലും കണ്ടാണ് ഞാന്‍ ഇവിടെ വണ്ടി നിര്‍ത്തിയത് പക്ഷേ സൈഡില്‍ നില്‍ക്കുന്നത് ഗഫ് മരങ്ങളായതു കോണ്ട് എനിക്ക് വിചാരിച്ചപോലെ ഒരു ഫോട്ടോ കിട്ടിയില്ല അപ്പോഴാണ് ഈ ഐഡിയ പരീക്ഷിക്കാന്‍ തോന്നിയത്, ട്രൈപ്പോട് ഇല്ലാതിരുന്നത് കോണ്ടും 300mm ലെന്‍സ് ആയതു കൊണ്ടും ഷട്ടര്‍സ്പീഡ് 1/160 ആയിരുന്നു,f9,ISO200 സെറ്റ് ചെയ്ത് പുല്ലില്ലാത്ത ഒരുഭാഗത്തേ മൈയിന് സബ്ജക്റ്റ് ആക്കി ക്ലിക്കി, ഒരു മൂവിങ്ങ് ഇഫെക്റ്റ് തോന്നിയതു കോണ്ടും പരീക്ഷണമായതു കൊണ്ടും പോസ്റ്റി.. :-)
ഹ! :) പ്രശാന്ത് പറഞ്ഞ രീതിയിൽ ചെയ്തതാണെങ്കിൽ ഇതിന്റെ ഫോക്കസ് ചെയ്ത ഭാഗം നടുക്കല്ലേ വരേണ്ടത്? ഇതിപ്പോൾ ഒരു വശത്താണല്ലോ വന്നിരിക്കുന്നത്? (ക്രോപ് ചെയ്തതാണൊ?)
സംശയം തോന്നിയത്കൊണ്ട് ചോദിച്ചതാണ്, തെറ്റുണ്ടെങ്കിൽ തിരുത്തണം... :)
അപ്പു, പുള്ളിപ്പുലി ,Kamal Kassim, ഗുപ്തന്,sUniL - നന്ദി
ടോംസ് - ഇങ്ങ്നെ ചെയ്താല്‍ ക്യാമറക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും വരില്ല,ഷട്ടര്‍ തുറന്നിരിക്കുമ്പോള്‍ സൂം ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല.
(ജിമ്മി മുന്‍പ് സൂചിപ്പിച്ച പോലെ ക്യാമറയെങ്ങാന് മേലോട്ടെറിഞ്ഞ് വേറെ വല്ലയിടത്തേക്കും നോക്കി നിന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലും കുഴപ്പം പറ്റിയേക്കും :-)) )
വിനയന് - ഈ ചോദ്യം ആരും ചോദിക്കാത്തതെന്തേ എന്നു വിചാരിച്ചിരിക്കുകയായിരുന്നു,ഉത്തരം പറയുന്നതിനു മുന്‍പ് ഈ ഫോട്ടൊ എടുത്ത ലൊക്കേഷന്‍ ഇവിടെ കാണൂ. അതില്‍ കാണുന്ന പുല്ലില്ലാത്ത ഭാഗത്തേക്കാണ് ഞാന്‍ സൂം ചെയ്തത്. വലതു വശത്താണ് കൂടുതല്‍ ഒഴിഞ്ഞ ഭാഗം എന്നതു കൊണ്ട് സൂം ചെയ്യുന്നതിനോടൊപ്പം വലത്തേക്ക് ചെറുതായി ക്യാമറ തിരിച്ചു.(ഓഫ് സെന്റ്ററിലാണു സബ്ജക്റ്റ് എങ്കില്‍ ഇങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കൂ) ഈ ഫോട്ടോയില്‍ വളരെചെറിയ ഒരു ക്രോപ്പിങ്ങ് മാത്രമേ ചെയ്തിട്ടുള്ളൂ.
24 comments:
Love it.
Time travel.
Good one, love the effect and the green!
good green,nice effect.
ഹ ഹ ഹാ....
കൊള്ളാം,
വേറിട്ട കാഴ്ച !!!!
നല്ല ആംഗിൾ....
പ്രശാന്തേ കിടിലം... ബ്ലോഗ് മീറ്റിനിടയിൽ കൈപ്പള്ളി പറഞ്ഞ പരീക്ഷണമാണോ ഇത്... എന്തായാലും തകർപ്പൻ...
ഷട്ടർ സ്പീഡ് എത്രയാ...?
സൂം ചെയ്ത്കൊണ്ട് ക്ലിക്കിയതാണോ... നന്നായിരിക്കുന്നു. എക്സിഫ് എങ്ങിനെയാ..?
ഈ ചിത്രം, മനസിനെ ഏതോ ഒരു അവസ്ഥയിലേക്ക് കൊണ്ട് പോകുന്നു.. ... അഭിനന്ദനം..!!
ഇതൊരു ഒന്നൊന്നര ആബ്സ്റ്റ്രാക്റ്റ് ആയിപ്പോയി. കിടിലന്‍
Nice....
imac - Thank You
saptavarnangal - നന്ദി.
Abdul Saleem - Thanks
പാട്ടോളി - നന്ദി,സന്തോഷം
ഖാന്‍പോത്തന്‍കോട് - നന്ദി
മോഹനം - നന്ദി
Jimmy,ഏകലവ്യന് - ജിമ്മീ,കൈപ്പള്ളി അന്നു ചെയ്തത് ഇതല്ല,അത് ക്യാമറയെ സ്ലോ ഷട്ടര്‍ സ്പീടില്‍ സെറ്റ് ചെയ്ത് മേലോട്ടെറിഞ്ഞു,ക്യാമറ തന്നെ ക്ലീക്ക് ചെയ്തു,സ്ലോ സ്പീടില്‍ ആയതു കാരണം ഒരു അബ്സ്റ്റ്റാക്റ്റ് ഇമേജ് നമുക്ക് കിട്ടി.ഈ ഷോട്ടിനെ പറ്റി ഏകലവ്യന് പറഞ്ഞതാണു ശരി.
ഇത് എന്റെ 70-300mm ലെന്‍സില്‍ എടുത്തതാണ്,ഇതിന്റെ എക്സിഫിനേക്കാളുപരി ഇതെങ്ങിനെ എടുക്കുന്നു എന്നു പറയുന്നതായിരിക്കും നല്ലത് എന്നെനിക്കു തോന്നുന്നു.സാധാരണ രീതിയില്‍ ഒരു സൂം ഇഫെക്റ്റിന് ഷട്ടര്പ്രയോരിറ്റി മോഡില്‍(അല്ലെങ്കില്‍ മാനുവല്‍ മോഡില്‍) സ്ലോ ഷട്ടര്‍ ,ഏകദേശം1/15 sec അല്ലെങ്കില്‍ അതിലധികം (പ്രകാശത്തിനും ലെന്സിനും അനുസരിച്ച്) സെലെക്റ്റ് ചെയ്തതിനു ശേഷം ടെലി എന്‍ഡില്‍ സൂം ചെയ്ത് മീറ്ററിങ്ങ് ചെയ്യുക, അതിനു ശേഷം ഷട്ടര്‍ ക്ലിക്ക് ചെയ്യുന്നതിനോടൊപ്പം തന്നെ വൈഡ് എന്‍ഡിലേക്ക് സൂം ഔട്ട് ചെയ്യുക.ഒരു സെന്റ്റര്‍ സബ്ജക്റ്റിനെ വച്ച് കടുത്ത നിറങ്ങളോ കൂടുതല്‍ കോണ്ട്റാസ്റ്റോ ഉള്ള സ്ഥലത്ത് വച്ച് ചെയ്യുന്നതായിക്കും കൂടുതല്‍ നല്ലതെന്നു തോന്നുന്നു.രണ്ടു കൈകളുടേയും Coordination പ്രധാനമാണെന്നു പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ, അതായത് ഷട്ടര്‍സ്പീഡ് കുറവാണെങ്കില്‍ സൂം ഔട്ട് ചെയ്യുന്നത് പതുക്കെയും മറിച്ചാണെങ്കില്‍ വേഗത്തിലും ചെയ്യണം.സ്ലോഷട്ടര്‍ ആയതു കൊണ്ട് ട്രൈപ്പോട് ചിലപ്പോള്‍ വേണ്ടി വന്നേക്കും.
ഇനി ഈ ഫോട്ടോയുടെ കാര്യം,മരങ്ങളുടെ ഇടയിലൂടെ വരുന്ന വെയിലും,താഴെ നില്ക്കുന്ന പച്ച പുല്ലും കണ്ടാണ് ഞാന്‍ ഇവിടെ വണ്ടി നിര്‍ത്തിയത് പക്ഷേ സൈഡില്‍ നില്‍ക്കുന്നത് ഗഫ് മരങ്ങളായതു കോണ്ട് എനിക്ക് വിചാരിച്ചപോലെ ഒരു ഫോട്ടോ കിട്ടിയില്ല അപ്പോഴാണ് ഈ ഐഡിയ പരീക്ഷിക്കാന്‍ തോന്നിയത്, ട്രൈപ്പോട് ഇല്ലാതിരുന്നത് കോണ്ടും 300mm ലെന്‍സ് ആയതു കൊണ്ടും ഷട്ടര്‍സ്പീഡ് 1/160 ആയിരുന്നു,f9,ISO200 സെറ്റ് ചെയ്ത് പുല്ലില്ലാത്ത ഒരുഭാഗത്തേ മൈയിന് സബ്ജക്റ്റ് ആക്കി ക്ലിക്കി, ഒരു മൂവിങ്ങ് ഇഫെക്റ്റ് തോന്നിയതു കോണ്ടും പരീക്ഷണമായതു കൊണ്ടും പോസ്റ്റി.. :-)
പരീക്ഷണങ്ങള്‍ തുടരുന്നു..... :-))
Siva - thanks!
വളരെ നന്നായിട്ടുണ്ട് ഈ പരീക്ഷണം
പടം ഗംഭീരം ശരിക്കും കുറേ നേരം നോക്കിയിരിക്കുമ്പോ Hypnotism Wheel നോക്കി ഇരുന്ന ഒരു ഫീൽ കിട്ടുണ്ട്.
ഈ പടത്തേ കുറിച്ചുള്ള വിശദീകരണം ഒരു Tutorial പോലേ വിഞ്ജാനപ്രദം.
പോരട്ടേ ഇനിയും പരീക്ഷണങ്ങൾ പോരട്ടേ
Prasanth.. Pareekshanangal thudaruka...Aaashamsakal.
nice experiment.
cheers to the expiriment! well explained too..
സംഭവം കൊള്ളാം കേട്ടോ .. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ക്യാമറക്ക് ദോഷം ഒന്നും ഇല്ലല്ല്ലോ ?
ഹ! :)
പ്രശാന്ത് പറഞ്ഞ രീതിയിൽ ചെയ്തതാണെങ്കിൽ ഇതിന്റെ ഫോക്കസ് ചെയ്ത ഭാഗം നടുക്കല്ലേ വരേണ്ടത്?
ഇതിപ്പോൾ ഒരു വശത്താണല്ലോ വന്നിരിക്കുന്നത്? (ക്രോപ് ചെയ്തതാണൊ?)
സംശയം തോന്നിയത്കൊണ്ട് ചോദിച്ചതാണ്, തെറ്റുണ്ടെങ്കിൽ തിരുത്തണം... :)
ആദ്യം കൊടുത്തിരിക്കുന്ന ഹ! :) എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് സൂചിപ്പിക്കുന്നതാണു! താഴത്തെ ചോദ്യവുമായി ഒരു ബന്ധവുമില്ല കേട്ടോ!
വളരെ രസകരമായി.. എഫക്ട് നന്നായി ഉപയോഗിച്ചിരിക്കുന്നു.നല്ല നിറങ്ങളും !
അപ്പു, പുള്ളിപ്പുലി ,Kamal Kassim, ഗുപ്തന്,sUniL - നന്ദി
ടോംസ് - ഇങ്ങ്നെ ചെയ്താല്‍ ക്യാമറക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും വരില്ല,ഷട്ടര്‍ തുറന്നിരിക്കുമ്പോള്‍ സൂം ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല.
(ജിമ്മി മുന്‍പ് സൂചിപ്പിച്ച പോലെ ക്യാമറയെങ്ങാന് മേലോട്ടെറിഞ്ഞ് വേറെ വല്ലയിടത്തേക്കും നോക്കി നിന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലും കുഴപ്പം പറ്റിയേക്കും :-)) )
വിനയന് - ഈ ചോദ്യം ആരും ചോദിക്കാത്തതെന്തേ എന്നു വിചാരിച്ചിരിക്കുകയായിരുന്നു,ഉത്തരം പറയുന്നതിനു മുന്‍പ് ഈ ഫോട്ടൊ എടുത്ത ലൊക്കേഷന്‍ ഇവിടെ കാണൂ. അതില്‍ കാണുന്ന പുല്ലില്ലാത്ത ഭാഗത്തേക്കാണ് ഞാന്‍ സൂം ചെയ്തത്. വലതു വശത്താണ് കൂടുതല്‍ ഒഴിഞ്ഞ ഭാഗം എന്നതു കൊണ്ട് സൂം ചെയ്യുന്നതിനോടൊപ്പം വലത്തേക്ക് ചെറുതായി ക്യാമറ തിരിച്ചു.(ഓഫ് സെന്റ്ററിലാണു സബ്ജക്റ്റ് എങ്കില്‍ ഇങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കൂ) ഈ ഫോട്ടോയില്‍ വളരെചെറിയ ഒരു ക്രോപ്പിങ്ങ് മാത്രമേ ചെയ്തിട്ടുള്ളൂ.
Dethan Punalur - ദത്തേട്ടന് നന്ദി,സന്തോഷം.
very good experiment prashant
പരീക്ഷണങ്ങള്‍ തുടരൂ
Its a very nice work but the watermark in the middle is disturbing.
Post a Comment